 
നാദാപുരം: മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സ്ഥാപക പ്രസിഡന്റായിരുന്ന വി.വി.ദക്ഷിണാമൂർത്തിയുടെ എട്ടാം ചരമവാർഷികം മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. തൂണേരിയിൽ നടന്ന അനുസ്മരണം സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം കെ.പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ദേവസ്വം യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.ഹരിദാസൻ അനുസ്മരണ പ്രഭാഷണം നടത്തി. സുധീഷ് ഇരിങ്ങണ്ണൂർ അദ്ധ്യക്ഷത വഹിച്ചു. അഖിൽ കളിയാംവെള്ളി, രാജേഷ് തൂണേരി എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി സി.ടി.വിജിത്ത് സ്വാഗതവും ബാലകൃഷ്ണൻ തൂണേരി നന്ദിയും പറഞ്ഞു. ഏരിയയിലെ വിവിധ ക്ഷേത്ര പരിസരങ്ങളിൽ അനുസ്മരണ പ്രഭാഷണം നടത്തി.