literary
ലിറ്റററി ഫോറം

കോഴിക്കോട്: കേന്ദ്ര സാഹിത്യ അക്കാഡമിയും ഐ.എം.എ കോഴിക്കോട് ബ്രാഞ്ചിന്റെ സാഹിത്യ സംരംഭമായ സെക്കൻഡ് പെന്നും സംയുക്തമായി ഡോക്ടർമാരുടെ സാഹിത്യ സംഭാവനകൾ എന്ന വിഷയത്തിൽ ലിറ്റററി ഫോറം സംഘടിപ്പിച്ചു. ഐ.എം.എ ഹാളിൽ മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സാഹിത്യ അക്കാഡമി എക്സി.അംഗം കെ.പി.രാമനുണ്ണി അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട്ടെ ഡോക്ടർ എഴുത്തുകാരുടെ കൃതികളെ കുറിച്ച് ഡോ.ഖദീജ മുംതാസും 'ഞാനും എഴുത്തും 'എന്ന വിഷയത്തിൽ സാഹിത്യ അക്കാഡമി യുവപുരസ്കാർ ജേതാവ് ഡോ.ശ്യാം കൃഷ്ണനും പ്രസംഗിച്ചു. ഐ.എം.എ. പ്രസിഡന്റ്‌ ഡോ. രാജു ബൽറാം സി,

ഡോ.ജിതിൻ ജി.ആർ, ഡോ. ടി.പി.നാസർ എന്നിവർ പ്രസംഗിച്ചു.