ഉള്ളിയേരി: ദുരന്ത മുഖത്ത് പകച്ച് നിൽക്കാതെ ഇടപെടുന്നതിന് കുട്ടികളെ പാകപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നാഷണൽ സർവീസ് സ്കീം നടപ്പിലാക്കുന്ന സന്നദ്ധം പദ്ധതിയ്ക്ക് പാലോറ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കം. കേരള ഫയർ ആർഡ് റസ്ക്യു വകുപ്പാണ് പരിശീലനം നൽകുന്നത്. ആദ്യഘട്ടത്തിൽ 50 കുട്ടികൾ പരിശീലനം പൂർത്തിയാക്കി. പദ്ധതിയുടെ ഉദ്ഘാടനം സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ എം മജീദ് നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ സി.എം.ഹരിപ്രിയ അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി അഗ്നിശമന സേന ഉദ്യോഗസ്ഥരായ ടി. കെ. ഇർഷാദ്, ബി ഹേമന്ദ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.