photo
കാപ്പിക്കുന്ന് - കൂരിക്കുന്ന് റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. അനിത ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച കാപ്പിക്കുന്ന് - കുരിക്കുന്ന് റോഡ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത നിർവഹിച്ചു. പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി.എം. ശശി മുഖ്യാതിഥിയായിരുന്നു. പനങ്ങാട് ഗ്രാമപഞ്ചായത്ത് മെമ്പർ കെ.പി. ദിലീപ് കുമാർ, ജിതേഷ്.കെ.ആർ, കെ.ടി.രാജൻ, കെ.എം. പ്രതാപൻ, കെ.ടി. ഗോപാലൻ, ശ്രീന.വി, അജിത.വി.സി, കെ.കെ.ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.പി.സഹീർ സ്വാഗതവും കെ.കെ. ഭാസ്കരൻ നന്ദിയും പറഞ്ഞു.