@ ആദ്യ ഹാപ്പിനസ് സെന്റർ ഉദ്ഘാടനം ഇന്ന്
കൊയിലാണ്ടി: സ്വകാര്യ വ്യക്തിയുടെ പങ്കാളിത്തത്തോടെ നഗര ഹൃദയ ഭാഗത്ത് നിർമ്മിച്ച ഹാപ്പിനസ് സെന്റർ ഉദ്ഘാടനം ഇന്ന് പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കാലത്തിനനുസരിച്ച് കൊയിലാണ്ടിയും മാറിക്കൊ ണ്ടിരിക്കുകയാണ്. നഗരത്തിലെത്തുന്നവർക്ക് ഒത്തു കൂടാൻ ഒരിടം എന്നനിലയിലാണ് ഹാപ്പിനസ് സെന്റർ ആരംഭിക്കുന്നത്.സെന്റർ ഉദ്ഘാടനം ചെയ്യുന്നതോടെ നൂറ് പേരടങ്ങുന്ന കലാ സാംസ്കാരിക പരിപാടികൾ നടത്താൽ സൗകര്യമൊരുങ്ങും. സെന്ററിനകത്ത് വിവിധ ഇനം മാവുകൾ വെച്ചിട്ടുണ്ട്. ജലവിതരണ സംവിധാനവും സജ്ജമാണ്.കൊയിലാണ്ടിയിൽ ഇത്തരം സൗകര്യമില്ലാത്തത് കലാകാരന്മാർക്ക് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. നഗര സഭ കഴിഞ്ഞ ബഡ്ജറ്റിൽ നഗരത്തിന്റെ പല ഭാഗങ്ങളിൽ ഇത്തരം ഹാപ്പിനസ് സെന്ററുകൾ പണിയുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇനിയും സ്ഥലം കിട്ടിയാൽ ഹാപ്പിനസ് സെന്റർ പണിയുമെന്ന് നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ പറഞ്ഞു. മിനി സി വിൽ സ്റ്റേഷന് മുന്നിലായി കൊയിലാണ്ടിയുടെ ചരിത്രം ആലേഖനം ചെയ്ത സ്നേഹാരാമം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ബസ് സ്റ്റാൻഡിന് തെക്ക് ഭാഗത്തായി ഓപ്പൺ സ്റ്റേജ് നിർമ്മാണവും പുരോഗമിച്ചുവരികയാണ്. പുതിയ കൊയിലാണ്ടിയിലേക്കുള്ള യാത്രയിലാണ് നഗരസഭ.
'നഗരത്തെ സൗന്ദര്യവത്കരിക്കാനുള്ള ബൃഹദ് പദ്ധതിയുടെ ഭാഗമാണ് ഹാപ്പിനസ് സെന്ററും സ്നേഹാരാമം പദ്ധതിയും. സുധ കിഴക്കെപ്പാട്ട് നഗരസഭ ചെയർപേഴ്സൺ.