 
കുന്ദമംഗലം: ഫോക് ആർട്സ് സ്റ്റുഡൻസ് കൗൺസിൽ ലോക ഫോക്‌ലോർ ദിനം ആചരിച്ചു. കുന്ദമംഗലം കല്ലറ ഗോപി നഗറിൽ എം.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ഫാസ്ക് ചെയർമാൻ ഒ.ടി.വി.ചൂലൂർ അദ്ധ്യക്ഷത വഹിച്ചു. ഡോ.വി.കെ.ദീപേഷ് ഫോക്‌ലോർ സന്ദേശം നൽകി. ആമ്പ്രമ്മൽ കൃഷ്ണൻകുട്ടി, അനിൽകുമാർ ചൂലൂർ, കൂടത്താലുമ്മൽ ശോഭന എന്നിവരെ ആദരിച്ചു. തുടി, നാടൻപാട്ട്, വഞ്ചിപ്പാട്ട് എന്നീ കോഴ്സുകളുടെ ഉദ്ഘാടനം കോഴിക്കോട് സർവകലാശാല ഫോക്‌ലോർ വിഭാഗം മേധാവി ഡോ.ജിഷ സി.കെ ഉദ്ഘാടനം ചെയ്തു . ഫാസ്ക് രക്ഷാധികാരി ചേളന്നൂർ പ്രേമൻ കോഴ്സ് വിശദീകരിച്ചു. മണിരാജ് പൂനൂർ സ്വാഗതവും ബാബു അടുവാട് നന്ദിയും പറഞ്ഞു.