thattipp
thattipp

കോഴിക്കോട്: ജില്ലയിൽ സി.ബി.ഐ ചമഞ്ഞ് തട്ടിപ്പിന് ശ്രമമെന്ന് പൊലീസ്‌. ജാഗ്രത വേണമെന്നും തട്ടിപ്പിൽ ഭയക്കേണ്ടതില്ലെന്നും വിവേകത്തോടെയുള്ള തീരുമാനമാണ് വേണ്ടതെന്നും അവർ പറഞ്ഞു. സിറ്റി പൊലീസിന്റെ ഫേസ്ബുക്ക് പേജിലാണ് വിവരം പങ്കുവച്ചത്. വ്യാജ അന്വേഷണ ഉദ്യോഗസ്ഥർ ചമഞ്ഞും നിക്ഷേപ, വ്യാപാര തട്ടിപ്പുകളുമായും പുതിയ രൂപത്തിൽ വരുന്ന സൈബർ തട്ടിപ്പ് സംഘങ്ങൾ വ്യാപകമാണെന്ന് പൊലീസ് പറയുന്നു. ഓൺലൈൻ കോളുകളാണ് വരിക. ഡ്രഗ്‌സ് പാഴ്‌സൽ പിടികൂടി,​ നിരോധിത വെബ് സൈറ്റുകൾ ( പോണോഗ്രഫി സൈറ്റ്) സന്ദർശിച്ചു എന്നു പറഞ്ഞാണ് ഭീഷണിപ്പെടുത്തുക. ആധാറും മറ്റു വിവരങ്ങളും ചോദിക്കും. തട്ടിപ്പിനിരയായാൽ ഉടൻ തന്നെ ടോൾ ഫ്രീ നമ്പരായ 1930 ൽ വിളിച്ചോ, സ്റ്റേഷനിൽ നേരിട്ടോ പരാതി നൽകണമെന്നും പൊലീസ് പറയുന്നു.

തട്ടിപ്പുകൾ പലവിധത്തിൽ

 ഡ്രഗ്‌സ് പാഴ്‌സൽ പിടികൂടി,​ പോണോഗ്രഫി സൈറ്റ് സന്ദർശിച്ചു എന്നൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്തും

വ്യാജ വാറണ്ടുകളും എഫ്.ഐ.ആറും അയച്ചു നൽകി കെണിയിലാക്കും

"ജില്ലയിൽ രണ്ടുപേ‌ർക്ക് ഇത്തരത്തിൽ ഫോൺ കോളുകൾ വന്നിട്ടുണ്ട്. അവർ തന്നെ അതിനെ ബുദ്ധിപൂർവം കൈകാര്യം ചെയ്യുകയായിരുന്നു. ശേഷം സ്റ്റേഷനിൽ അറിയിച്ചു."

ജിതേഷ് പി.

സി.ഐ ടൗൺ പൊലീസ് സ്റ്റേഷൻ