
കോഴിക്കോട്: പി.വി.അൻവർ എം.എൽ.എ നടത്തിയ വെളിപ്പെടുത്തൽ സംബന്ധിച്ച് സി.പി.എം മറുപടി പറയുമെന്ന് സി.പി.ഐ സംസ്ഥാന സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അൻവറിന്റെ പാർട്ടി ഇതെല്ലാം അറിയാനും ഗൗരവത്തോടെ കാണാനും കെൽപ്പുള്ളവരാണ്. ആ പാർട്ടി ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
മുകേഷ് വിഷയത്തിൽ സി.പി.ഐയിൽ അഭിപ്രായ ഭിന്നതയില്ല. അതുസംബന്ധിച്ച നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. പാർട്ടി നിലപാട് അറിയിക്കേണ്ടിടത്ത് അറിയിച്ചതായും ബിനോയ് വിശ്വം പറഞ്ഞു.