1
ശുദ്ധജല സംഭരണി വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി ശ്രീജിത്ത് നിർവഹിക്കുന്നു

വടകര: തീരപ്രദേശങ്ങളിൽ രൂക്ഷമായ ശുദ്ധജല ക്ഷാമം നേരിടുന്ന മത്സ്യത്തൊഴിലാളികളുടെ വീടുകളിൽ ശുദ്ധ ജലം സംഭരിച്ച് വയ്ക്കാൻ ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപെടുത്തി മത്സ്യത്തൊഴിലാളികൾക്ക് പി.വി.സി വാട്ടർ ടാങ്കുകൾ കൈമാറി നൽകി. തീരദേശത്തെ 57 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കാണ് ടാങ്ക് വിതരണം ചെയ്യുന്നത്. 500ലിറ്റർ സംഭരണ ശേഷിയുള്ള വാട്ടർടാങ്ക് വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് നിർവഹിച്ചു . പഞ്ചായത്ത് സെക്രട്ടറി റിജുൽരാജ്, ജയരാജൻ, പ്രമീള, അനുലാൽ.പി സിന്ദൂര കെ.കെ , അമിത അശോക് എന്നിവർ പങ്കെടുത്തു. ഫീഷറീസ് ഓഫിസർ ബാബു സ്വാഗതം പറഞ്ഞു