മുക്കം: മലബാറിലെ മുസ്ലിങ്ങളുടെ കുടിയേറ്റത്തിന്റെ ചരിത്രം ആസ്പദമാക്കി ഈന്തുങ്കൽ ഷാഹുൽ ഹമീദ് രചിച്ച മലബാർ കുടിയേറ്റവും മുസ്ലിങ്ങളും എന്ന പുസ്തകം പ്രകാശനം ചെയ്തു. ചടങ്ങ് അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാൻ വി. കുഞ്ഞാലി ഉദ്ഘാടനംചെയ്തു. സി.പി.ചെറിയ മുഹമ്മദിന് പുസ്തകം നൽകി ഒ.അബ്ദുറഹ്മാൻ പ്രകാശന കർമ്മം നിർവഹിച്ചു. വി.പി.ഷൗക്കത്തലി അദ്ധ്യക്ഷത വഹിച്ചു. ഡോ.എം.എ അജ്മൽ മുഈൻ പുസ്തക സമർപ്പണം നടത്തി. എ.പി.മുരളീധരൻ, സി.കെ കാസിം, എ.എസ് ജോസ്, സോമനാഥൻ കുട്ടത്ത്, വി.എ.ജോസ്, പ്രഭാകരൻ നുകര, അബ്ദുൽ റഷീദ് അൽഖാസ്മി, അബ്ദുൽ കരിം, ഗ്രന്ഥകർത്താവ് ഷാഹുൽ ഹമീദ് എന്നിവർ പ്രസംഗിച്ചു. കുടിയേറ്റകർഷകരെ ചടങ്ങിൽ ആദരിച്ചു.