lockel
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് വൈസ് പ്രസിഡന്റ് തരയങ്ങൽ മമ്മദ്ക്കോയയുടെ 10000 കിലോമീറ്റർ കേരള ടു കാശ്മീർ ബുള്ളറ്റ് യാത്രക്ക് യൂണിറ്റ് കമ്മിറ്റി ഒരുക്കിയ യാത്രയയപ്പ് ചടങ്ങ് യൂത്ത് വിങ് സംസ്ഥാന പ്രസിഡന്റ് സലീം രാമനാട്ടുകര ഉദ്ഘാടനം ചെയ്യുന്നു ​

രാമനാട്ടുകര​: വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് വൈസ് പ്രസിഡന്റ് ടി.മമ്മദ്കോയയുടെ 30 ദിവസത്തെ 10,000 കിലോമീറ്റർ കേരള ടു കാശ്മീർ ബുള്ളറ്റ് യാത്രയ്ക്ക് യാത്രയയപ്പ് നൽകി. യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സലീം രാമനാട്ടുകര ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.എം.അജ്മൽ അ​ദ്ധ്യക്ഷത വഹിച്ചു. പി.കെ.അബ്ദുൽലത്തീഫ്, എ.അനിൽകുമാർ, കെ.ബീരാൻ, പുരുഷോത്തമൻ ഫറോക്ക് കോളേജ്, അജന്ത ബാബുരാജ്, കള്ളിയൻ അബ്ദുൽലത്തീഫ്, അസ്‌ലം പാണ്ടികശാല, പി.ഹസൻ മാനു, റഷീദ് മാളീരി, സി.സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു. പരിസ്ഥിതി സംരക്ഷണ സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി കാലിക്കറ്റ് ബുള്ളറ്റ് ക്ലബിന്റെ കീഴിലാണ് യാത്ര.