മുക്കം: കാരശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി കാരമൂലയിൽ സംഘടിപ്പിച്ച കുടുംബസംഗമം സമാൻ ചാലൂളി ഉദ്ഘാടനംചെയ്തു. ടി.കെ. സുധീരൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. മുഹമ്മദ് ദിഷാൽ മുഖ്യ പ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ കാരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര ഉപഹാരം നൽകി ആദരിച്ചു. കാരാട്ട് ശ്രീനിവാസൻ, എ. പി.മുരളീധരൻ, കാരാട്ട് കൃഷ്ണൻകുട്ടി, കെ.പി. രാഘവൻ, സാദിഖ് കുറ്റിപ്പറമ്പ്, നിഷാദ് വീച്ചി, വിജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു. അനിൽ കാരാട്ട് സ്വാഗതവും റജീന കിഴക്കെയിൽ നന്ദിയും പറഞ്ഞു. വാർഡ് കമ്മിറ്റി പ്രസിഡന്റായി ടി.കെ.സുധീരനെ വീണ്ടും തെരഞ്ഞെടുത്തു.