img

വടകര: നമ്മുടെ ഭക്ഷ്യ വസ്തുക്കളുടെ ഉപയോഗത്തിന് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതെ സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കുന്നതിന് ആവശ്യമായ വിള പരിപാലന വിത്തുകളും ഉപകരണങ്ങളും സഹകരണ പ്രസ്ഥാനങ്ങളിലൂടെ ലഭ്യമാക്കിയാൽ കാർഷിക മേഖല പരിപോഷിപ്പിക്കപ്പെടുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ചോമ്പാൽ സർവീസ് സഹകരണ ബാങ്കിന്റെ കർഷക സേവന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ.കെ.രമ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്ക് നൽകുന്ന തുക പ്രസിഡന്റ് ലിനീഷ് പാലയാടൻ മന്ത്രിക്ക് കൈമാറി. പരിപാടിയിൽ കാർഷിക സെമിനാറും കുടുംബശ്രീ ബോധവത്കരണ ക്ലാസും നടന്നു. ലിനീഷ് പാലയാടൻ സ്വാഗതവും സെക്രട്ടറി സുനീഷ്.പി.വി റിപ്പോർട്ടും അവതരിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് ആയിഷ ഉമ്മർ, വടകര എ.ആർ ഷിജു.പി, കൃഷി ഓഫീസർ സ്വരൂപ്‌.പി.എസ്, സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു ജെയ്സൺ, പി.കെ.രാമചന്ദ്രൻ, മാട്ടാണ്ടി ബാലൻ, എ.ടി.ശ്രീധരൻ, എം.പി.ബാബു, പാമ്പള്ളി ബാലകൃഷ്ണൻ, കെ.എ.സുരേന്ദ്രൻ, ഹാരിസ് മുക്കാളി, കോട്ടായി ശ്രീധരൻ, പ്രമോദ് കരിവയൽ, ശ്രീജേഷ്, മുബാസ് കല്ലേരി, പ്രദീപ് ചോമ്പാല, ബാബു ഹരിപ്രസാദ് എന്നിവർ സംസാരിച്ചു.