book
ബേ​പ്പൂ​ർ​ ​മു​ര​ളീ​ധ​ര​ ​പ​ണി​ക്ക​ർ​ ​എ​ഴു​തി​യ​ ​'​ബാ​ങ്ക​ർ​ ​ടു​ ​ബ​ങ്ക​ർ​ ​'​പു​സ്ത​കം​ ​അ​ള​കാ​പു​രി​യി​ൽ​ ​ടൂ​റി​സം​-​പൊ​തു​മ​രാ​മ​ത്ത് ​മ​ന്ത്രി​ ​പി.​എ.​ ​മു​ഹ​മ്മ​ദ് ​റി​യാ​സ് ​അ​ർ​ഷാ​ദ് ​ബ​ത്തേ​രി​യ്ക്ക് ​ന​ൽ​കി​ ​പ്ര​കാ​ശ​നം​ ​ചെ​യ്യു​ന്നു.

കോഴിക്കോട് : ആധുനിക സാങ്കേതിക വിദ്യയുടെ കാലത്ത് വായന രീതിയിൽ മാറ്റം വന്നിട്ടുണ്ടെങ്കിലും പുസ്തക വായന

തളരില്ലെന്ന് ടൂറിസം - പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് . ജ്യോതിഷ പണ്ഡിതൻ ബേപ്പൂർ മുരളീധര പണിക്കരുടെ 91 -മത് പുസ്തകം 'ബാങ്കർ ടു ബങ്കർ' പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി . സാഹിത്യകാരൻ അർഷാദ് ബത്തേരി പുസ്തകം ഏറ്റുവാങ്ങി.

റോട്ടറി ക്ലബ് കാലിക്കറ്റ് പ്രസിഡന്റ് എടത്തൊടി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സീനിയർ ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സെക്രട്ടറി സി.പി.സുരേന്ദ്രൻ പുസ്തകം പരിചയപ്പെടുത്തി. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ എം.പി.പത്മനാഭൻ , ബേപ്പൂർ മുരളീധര പണിക്കർ, ഇ.എം.രാജാമണി , മോഹനൻ നടുവത്തൂർ , പിങ്ക് ബുക്സ് എഡിറ്റർ കെ.എം മണി ശങ്കർ , വിനോദ് കുമാർ മാടത്തിങ്കൾ എന്നിവർ പ്രസംഗിച്ചു.