നന്മണ്ട: ആർ.എസ്.എസ് ബാലുശ്ശേരി ഖണ്ഡ് പ്രചാർ വിഭാഗിന്റെ നേതൃത്വത്തിൽ മാധവ കേരള സുധ പുസ്തകചർച്ച നടത്തി. ആദ്യകാല സംഘപ്രചാരകനായിരുന്ന പി. മാധവജിയുടെ പ്രചാരക ജീവിതത്തിലെ മുഹൂർത്തങ്ങളെയും ദർശനങ്ങളെയും കുറിച്ചുള്ള പഠനമാണ് മാധവ കേരള സുധ. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി എസ്. പ്രബോധ് കുമാർ ഉദ്ഘാടനം ചെയ്തു. ഖണ്ഡ് സംഘചാലക് ടി.കെ സന്തോഷ് കുമാർ അദ്ധ്യക്ഷനായി. ആർ.എസ്.എസ് ഗ്രാമ ജില്ലാ സമ്പർക്ക പ്രമുഖ് വി.പി. ഷൺമുഖദാസ് , പുസ്തകരചയിതാവ് ഡോ. വി.കെ ദീപേഷ്, ഖണ്ഡ് ബൗദ്ധിക് പ്രമുഖ് പി. ദേവരാജ്, പ്രചാർ പ്രമുഖ് രാഗേഷ് തോട്ടായി പ്രസംഗിച്ചു.