photo
ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ സ്നേഹാർദ്രം ഡയാലിസിസ് സെൻ്ററിൽ വൃക്ക രോഗികളുടേയും അവരുടെ ബന്ധുക്കളുടേയും സ്നേഹ സംഗമം അഡ്വ. കെ എം. സച്ചിൻ ദേവ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: താലൂക്ക് ആശുപത്രിയിൽ 2018 ൽ പ്രവർത്തനം ആരംഭിച്ച സ്നേഹാർദ്രം ഡയാലിസിസ് സെന്റർ ഏഴാം വർഷത്തിലേയ്ക്ക് കടക്കുന്നതിന്റെ ഭാഗമായി വൃക്ക രോഗികളുടേയും ബന്ധുക്കളുടേയും സ്നേഹ സംഗമം അഡ്വ. കെ.എം. സച്ചിൻദേവ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സ്നേഹാർദ്രം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് കൺവീനർ പി.കെ. ശശീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം. ശശി, ട്രസ്റ്റ് മെമ്പർമാരായ ഇസ്മയിൽ കുറുമ്പൊയിൽ, കെ.എം. ഉമ്മർ, പി. സുധാകരൻ, എൻ. നാരായണൻ കിടാവ്, എൻ.പി. രാമദാസ്, നഴ്സിങ് സുപ്രണ്ട് ജുമൈലത്ത് പ്രസംഗിച്ചു.