img
സഹസ്രാര കളരി ഗിരീഷ് പെരുന്തട്ട കളരിവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.

വടകര: കുട്ടോത്ത് വിഷ്ണുക്ഷേത്രത്തിനുസമീപം കാവിൽറോഡിൽ സഹസ്രാര കളരി കെന്യൂറിയോ കരാട്ടെ ഏഷ്യൻ ചീഫായ ഹാൻഷി ഗിരീഷ് പെരുന്തട്ട കളരിവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ എം.പി രഞ്ജിത്ത്ലാൽ അദ്ധ്യക്ഷത വഹിച്ചു. കളരിപ്പയറ്റിന്റെ സമകാലീന പ്രാധാന്യം, ശരീരശാസ്ത്രവുമായുള്ള ബന്ധം എന്നിവയെക്കുറിച്ച് കടത്തനാട് കെ.വി മുഹമ്മദ്ഗുരുക്കൾ മുഖ്യപ്രഭാഷണം നടത്തി. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.കെ ബിജുള പ്രസംഗിച്ചു. മാങ്ങാട്ട് കുഞ്ഞിമൂസ , പ്രേമാനന്ദൻ പരോത്ത്, ഷിഹാൻ.കെ സുനിൽകുമാർ എന്നിവരെ ആദരിച്ചു. സഹസ്രാര കളരി സെക്രട്ടറി കെ.പി ബബീഷ്ഗുരുക്കൾ സ്വാഗതവും കളരി പ്രസിഡന്റ്‌ വിഭിൻനിത്ത് ഗുരുക്കൾ നന്ദിയും പറഞ്ഞു.