 
കോഴിക്കോട്: പുതിയാപ്പ അമൃതം ഓഡിറ്റോറിയം വെബ്സൈറ്റ് ലോഞ്ചിംഗ് പ്രമോഷണൽ വീഡിയോ പ്രകാശനം കോഴിക്കോട് നോർത്ത് എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു. വെബ്സൈറ്റ് തയ്യാറാക്കിയ സൈബർ പാർക്കിലെ വെൽകിൻ വിറ്റ്സ് എന്ന സ്ഥാപനം മേധാവി സുശാന്തിനെയും, പിന്നണിയിൽ പ്രവർത്തിച്ച സബിനാ സ്റ്റുഡിയോയിലെ ഗുരുദാസിനെയും അരയസമാജം ഭാരവാഹികൾ ആദരിച്ചു. ചടങ്ങിൽ അരയ സമാജം പ്രസിഡന്റ് ഗണേശൻ സി അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ വി കെ മോഹൻദാസ് പ്രസംഗിച്ചു. . ചടങ്ങിൽ, സെക്രട്ടറി എം കെ ദിനേശൻ സ്വാഗതവും കൺവീനർ വിനായകൻ എം കെ നന്ദിയും പറഞ്ഞു.