img20240902
മുക്കത്ത് ആരംഭിച്ച ഓണം ഖാദി മേള എൻ.കെ.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: കാരശ്ശേരി സർവീസ് സഹകരണ ബാങ്കും കോഴിക്കോട് സർവോദയ സംഘവും ചേർന്ന് മുക്കത്ത് ഖാദിമേള ആരംഭിച്ചു. ബാങ്ക് പരിസരത്ത് ആരംഭിച്ച മേളയുടെ ഉദ്ഘാടനം ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ നിർവഹിച്ചു. ഇ.കെ.ഷാഹുൽ ഹമീദിന് തുണിത്തരങ്ങൾ നൽകി ആദ്യവിൽപ്പനയും അദ്ദേഹം നിർവഹിച്ചു. സർവോദയ സംഘം സെക്രട്ടറി പി. വിശ്വൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജി.എം. ശ്രീജിത്ത്, ട്രഷറർ എം.കെ.ശ്യാം പ്രസാദ്, ചേമഞ്ചേരി യൂണിറ്റ് മാനേജർ ബി.ജി.അഞ്ജലി,കെ.വി.പരീക്കുട്ടി ഹാജി,ജോസ് തോമസ്, മാമ്പറ്റ അബ്ദുള്ള, നടുക്കണ്ടി അബൂബ ക്കർ എന്നിവർ പങ്കെടുത്തു. 13 വരെ നീണ്ടുനിൽക്കുന്ന മേളയിൽ ഖാദിവസ്ത്ര ങ്ങൾക്ക് 30 ശതമാനം റിബേറ്റ് ലഭിക്കും.