s
w

തിരുവമ്പാടി: കർഷക കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക നാളികേര ദിനമാചരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. കേരകർഷക ദേശീയ അവാർഡ് ജേതാവ് ഡൊമിനിക്ക് (പാപ്പച്ചൻ) മണ്ണുകുശുമ്പിലിനെ കർഷക കോൺഗ്രസ് ദേശീയ കോ- ഓർഡിനേറ്റർ മഞ്ചുഷ് മാത്യു ആദരിച്ചു. നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷിജു ചെമ്പനാനി അദ്ധ്യക്ഷത വഹിച്ചു. മനോജ് വാഴേപ്പറമ്പിൽ, ബാബു കളത്തൂർ, ജിതിൻ പല്ലാട്ട്, സജോ പടിഞ്ഞാറേക്കുറ്റ്, രാജു അമ്പലത്തിങ്കൽ, ഗോപിനാഥൻ മുത്തേടം, ജുബിൻ മണ്ണുകുശുമ്പിൽ, ബേബിച്ചൻ കൊച്ചുവേലി, സജി കൊച്ചുപ്ലാക്കൽ, സോണി മണ്ഡപത്തിൽ, ഷിബിൻ കുരീക്കാട്ടിൽ, മേഴ്സി പുളിക്കാട്ട്, പൗളിൻ മാത്യു പ്രസംഗിച്ചു.