news
കക്കട്ടിൽ നടന്ന ഖാദി മേള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.റീത്ത ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: ഖാദി ഓണം മേളയോടനുബന്ധിച്ച് കക്കട്ടിൽ ഖാദി വിപണനമേള ആരംഭിച്ചു. അനസൂയ ബിൽഡിംഗിൽ നടന്ന ചടങ്ങ് കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.റീത്ത ഉദ്ഘാനം ചെയ്തു. പഞ്ചായത്തംഗം മുരളി കുളങ്ങരത്ത് അദ്ധ്യക്ഷത വഹിച്ചു. ഒ.സതീശൻ, ജയതിലകൻ, സി.സുനന്ദ, എൻ.ബി.രജിഷ, കെ.എം.ബാലാമണി എന്നിവർ പങ്കെടുത്തു. രാജഗോപാലൻ ആദ്യ വിൽപ്പന നടത്തി. പി.പ്രസാദ് സ്വാഗതം പറഞ്ഞു. മേളയിൽ മനില ഷർട്ടിംഗ്, കളർദോത്തി, ബെഡ്ഷീറ്റ്, സാരി, ചുരിദാർ, റെഡിമെയ്ഡ് ഷർട്ട്, കുർത്ത എന്നിവ 30 ശതമാനം ഗവൺമെന്റ് റിബേറ്റോടുകൂടി ലഭ്യമാണ്. മറ്റ് ഗ്രാമ വ്യവസായ ഉത്പന്നങ്ങളായ തേൻ, സോപ്പ്, എള്ളണ്ണ, ചന്ദനത്തിരി ,വാഷിംഗ് ലിക്വിഡ്, സുഗന്ധദ്രവ്യങ്ങൾ എന്നിവയും ലഭ്യമാകും.