img
ചോറോട് മാലിന്യമുക്ത നവകേരള സമിതി രൂപീകരണ യോഗ ത്തിൽ പ്രസിഡൻ്റ് പി.പി ചന്ദ്രശേഖരൻ സംസാരിക്കുന്നു

വടകര: മാലിന്യമുക്ത നവകേരളം രണ്ടാംഘട്ട പ്രവർത്തനത്തിന് ചോറോട് ഗ്രാമ പഞ്ചായത്ത്തല നിർവാഹക സമിതി രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരൻ ചെയർമാനും, സെക്രട്ടറി നിഷ.എൻ. തയ്യിൽ കൺവീനറുമായി 101 അംഗ നിർവാഹക സമിതി രൂപീകരിച്ചു. കമ്മിറ്റി രൂപീകരണയോഗത്തിൽ പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ഹരിതകേരള മിഷൻ ആർ.പി ഷംന , ശുചിത്വ മിഷൻ ആർ പി സീനത്ത്. അനീഷ് . കെ.എം.വാസു, അഡ്വ : പി.ടി.കെ നജ്മൽ, അനിത, സുബീഷ് എന്നിവർ പ്രസംഗിച്ചു. ആരോഗ്യ വിദ്യാഭ്യാസസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.നാരായണൻ സ്വാഗതലും ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിഷ.എൻ തയ്യിൽ നന്ദിയും പറഞ്ഞു.