ബേപ്പൂർ: തുറമുഖത്തെ ചുമട്ടുതൊഴിലാളി യൂണിയൻ എസ്.ടി.യു , ഐ.എൻ.ടി യു.സിയുടെ നേതൃത്വത്തിൽ ലക്ഷദ്വീപ് എം.പി ഹംദുള്ള സഈദിന് സ്വീകരണം നൽകി. പരിപാടി പോർട്ട് എസ്.ടി.യു ജനറൽ സെക്രട്ടറി എം.ഐ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. പോർട്ട് ഐ.എൻ.ടി.യു.സി പ്രസിഡന്റ് എ.ഇ മാത്യു അദ്ധ്യക്ഷത വഹിച്ചു. എം. ഐ മുഹമ്മദ് ഹാജി ലക്ഷദ്വീപ് എം.പി ഹംദുള്ള സഈദിനെ പൊന്നാടയണിയിച്ചു. എം മുഹമ്മദ് കോയ, രാജീവൻ തിരുവച്ചിറ, ടി.കെ അബ്ദുൽഗഫൂർ, പി.വി, അഷറഫ്, എൻ.മുഹമ്മദ് നദീർ എന്നിവർ പ്രസംഗിച്ചു. പോർട്ട് എസ്.ടി.യു സെക്രട്ടറി നവാസ് സ്വാഗതവും ഐ.എൻ.ടി.യു.സി കൺവീനർ ബാബു നന്ദിയും പറഞ്ഞു.