കോഴിക്കോട്: ജില്ലാ ജാഗ്രതാസമിതി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജനമൈത്രി ബീറ്റ് ഓഫീസർമാർക്കും കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർമാർക്കുമായി ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.സുരേന്ദ്രൻ അദ്ധ്യക്ഷ വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജമീല, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വിനു.സി കുഞ്ഞപ്പൻ, വുമൺ പ്രൊട്ടക്ഷൻ ഓഫീസർ ലിൻസി എന്നിവർ പ്രസംഗിച്ചു. കില ഫാക്കൽറ്റി രോഹിണി മുത്തൂർ, ജില്ലാ ജാഗ്രതാ സമിതി അംഗം അഡ്വ. ശരൺ പ്രേം ക്ലാസെടുത്തു. സബീന ബീഗം സ്വാഗതവും അഞ്ജന നന്ദിയും പറഞ്ഞു.