yathra
yathra

കോഴിക്കോട്: ബെന്നീസ് റോയൽ ടൂർസിന്റെ വേൾഡ് ട്രാവൽ എക്സ്‌പോയ്ക്ക് 7,8 തിയതികളിൽ തുടക്കമാകും. 7 ന് രാവിലെ 10 മുതൽ 6വരെ താജ് ഗേറ്റ് വേ ഹോട്ടലിൽ നടക്കുന്ന എക്സ്‌പോ മൗറീഷ്യസ് അംബാസഡർ ഹായമാൻഡോയാൽ ദിലും ഉദ്ഘാടനംചെയ്യും. എസ്.കെ പൊറ്റെക്കാട് അനുസ്മരണവും നടക്കും. അതേ ദിവസം തന്നെ ബെന്നീസ് റോയൽ ടൂർസിന്റെ കോഴിക്കോട് ശാഖ സംവിധായകൻ ലാൽ ജോസും വ്‌ളോഗറായ ബൈജു എൻ നായരും ചേർന്ന് ഉദ്ഘാടനംചെയ്യും. വാർത്താസമ്മേളനത്തിൽ മാനേജിംഗ് ഡയറക്ടർ ബെന്നി പാനിക്കുളങ്ങര, ജനറൽ മാനേജർ കൃഷ്ണ കുമാർ രാഘവൻ, ടീം ലീഡർ ജിതിൻ വേണുഗോപാൽ, ജുബൈർ ഹനീഫ എന്നിവർ പങ്കെടുത്തു.