വേളം: സി.പി.ഐ നേതാവും വേളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എൻ.കെ ശശീന്ദ്രന്റെ ഒമ്പതാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു. സി.പി.ഐ ജില്ലാസെക്രട്ടറി കെ കെ ബാലൻ ഉദ്ഘാടനം ചെയ്തു. കെ.പി പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. ടി.കണാരൻ പതാകയുയർത്തി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, പി.സുരേഷ് ബാബു, ആർ.സത്യൻ, അജയ് ആവള, റീന സുരേഷ് ,ടി.സുരേഷ്, എൻ.എം വിമല, കെ.നാരായണക്കുറുപ്പ്, ടി.സുരേന്ദ്രൻ, സി.രാജീവൻ പ്രസംഗിച്ചു. . ടി സുരേഷ്, കെ.എം രാജീവൻ, ടി.ജിഷ, പി.ബാലൻ, എം. ചന്ദ്രൻ, എൻ.കെ വിശ്വനാഥൻ, പി.പി കുമാരൻ, കെ.കെ.ബാലകൃഷ്ണൻ തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ പതാകയുയർത്തി.