sathi
മുച്ചീട്ട് കളിക്കാരൻ്റെ മകൾ നാടക ടിക്കറ്റ് വിതരണം ഉദ്ഘാടനം ലക്ഷദ്വീപ് എം.പി ഹംദുള്ള സഈദ് നിർവ്വഹിക്കുന്നു

ബേപ്പൂർ: കെ.പി.സി.സി സാഹിതി തിയറ്റേഴ്സ് അവതരിപ്പിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയെ ആസ്പദമാക്കിയുള്ള മുച്ചീട്ടുകളിക്കാരന്റെ മകൾ എന്ന നാടകത്തിന്റെ ആദ്യ ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം ലക്ഷദ്വീപ് എം.പി. അഡ്വ. ഹംദുള്ള സെയ്ത് മുഹമ്മദ്, ഇഖ്ബാൽ പൊക്കുന്ന് , പ്രജിത്ത് എം.എൻ എന്നിവർക്ക് നൽകി നിർവഹിച്ചു. രാജീവ് തിരുവച്ചിറ അദ്ധ്യക്ഷത വഹിച്ചു. അലി അക്ബർ, രമേശ് നമ്പിയത്ത്, പി. കുഞ്ഞിമൊയ്തീൻ, ടി.കെ. അബ്ദുൾ ഗഫൂർ, രാജേഷ് അച്ചാറമ്പത്ത്, ടി.പുരുഷു, എ.എം. അനിൽകുമാർ,കെ.സി. ബാബു, ടി. രാജലക്ഷ്മി,കെ.റാണേഷ്, അസീസ് ഹൈഡേക്കർ, വി.പി. ബഷീർ, ആഷിഖ് പിലാക്കൽ, എം.ഷെറി, ഹാരിസ് അരക്കിണർ, രജനി.പി., അഭിലാഷ് കൊയിലേരി പ്രസംഗിച്ചു.