കോഴിക്കോട്: മാലിന്യമുക്തം നവകേരളം ജനകീയക്യാമ്പയിൻ വൻ വിജയമാക്കണമെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്. ജില്ലാതല നിർവഹണ സമിതി രൂപീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്സണും ജില്ലാ കളക്ടർ കൺവീനറുമായാണ് ജില്ലാ നിർവഹണ സമിതിക്ക് രൂപം നൽകിയത്. യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് അദ്ധ്യക്ഷനായി. അബ്ദുൾറസാക്ക് എൻ സി, നിഷ പുത്തൻപുരയിൽ, ബാബു എം.പി, അരുൺ ടി.ജെ പ്രസംഗിച്ചു. പി.ടി പ്രസാദ് ക്യാമ്പയിൻ പ്ലാൻ അവതരിപ്പിച്ചു. പൂജലാൽ മാലിന്യ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. മുഹമ്മദ് റഫീഖ് സ്വാഗതവും ഗൗതമൻ.എം നന്ദിയും പറഞ്ഞു.