protest
protest

നടുവണ്ണൂർ: നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടുവർഷത്തോളമായി ദിവസക്കൂലി അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന പട്ടികജാതിയിൽപ്പെട്ട ചാലിൽ സുചിതയ്ക്ക് ജാതിയുടെ പേരിൽ തൊഴിൽവിലക്ക് ഏർപ്പെടുത്തിയ സ്ക്കൂൾ പി.ടി.എ യുടെ തീരുമാനത്തിൽ കെ.പി. വി.എസ്. കോഴിക്കോട് ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. അദ്ധ്യാപികയെ തിരിച്ചെടുക്കാത്ത പക്ഷം പ്രക്ഷോഭ പരിപാടിക്ക് നേതൃത്വം കൊടുക്കാൻ യോഗം തിരുമാനിച്ചു. യോഗത്തിൽ പി.എം.ബി നടേരി അദ്ധ്യക്ഷത വഹിച്ചു. എം. എം.ശ്രീധരൻ, നിർമ്മല്ലൂർ ബാലൻ, ടി. വി. പവിത്രൻ, വിജയൻ കാവുംവട്ടം, കെ സരോജിനി, ടി.പി ഹരിദാസൻ.കെ.പി. ബാലൻ, കെ. എ.ജനാർദ്ദനൻ,ശശി ഉള്ളിയേരി, നാരായണൻ ഉള്ളിയേരി തുടങ്ങിയവർ പ്രസംഗിച്ചു.