kunnamanagalamnews
കുന്ദമംഗലം ഉപജില്ലാ സ്കൂൾ കലോത്സവസ്വാഗത സംഘം രൂപീകരണ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി ഉദ്ഘാടനം ചെയ്യുന്നു.

കുന്ദമംഗലം: പയമ്പ്ര ഗവ: ഹയർ സെക്കൻഡറി സകൂളിൽ നടക്കുന്ന ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ സ്വാഗതസംഘത്തിന് രൂപം നൽകി. കുരുവട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.സരിത ചെയർപേഴ്സണായും പയമ്പ്ര ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ വി.ബിനോയ് ജനറൽ കൺവീനറായും എ.ഇ.ഒ കെ.രാജീവ് ട്രഷററായും 501 അംഗ സ്വാഗതസംഘമാണ് രൂപീകരിച്ചത്. യോഗം അരിയിൽ അലവി ഉദ്ഘാടനം ചെയ്തു. എ.സരിത അദ്ധ്യക്ഷത വഹിച്ചു. ഇ.ശശീന്ദ്രൻ, ടി.ശശിധരൻ, കെ.രാജീവ്, സിന്ദു പ്രദോഷ്, എം കെ.ലിനി, പി.ബി.ഗീത, യൂസുഫ് സിദ്ധീഖ്, എ. രാജൻ, കെ.മോഹൻ ദാസ്, കെ.ചന്ദ്രൻ , കെ.എം ചന്ദ്രൻ, പി.ടി സുരേഷ്, ടി.മായിൻ , പി.എം സുരേഷ് പ്രസംഗിച്ചു.