 
ബേപ്പൂർ: തീരദേശ നിയമങ്ങൾ ലംഘിച്ച് തീരദേശങ്ങളിലായി ഉയർന്നുവരുന്ന കെട്ടിട നിർമ്മാണം തടയുന്നതിനായി സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് തിയ്യ മഹാ ജനസഭ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എ.കെ സതീഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഹരിമോഹൻ തോട്ടത്താഴത്തിൽ, രാജേഷ് പയ്യേരി , അജിത കെ.വി, പ്രഭാകരൻ എം , സുനിൽകുമാർ പി.കെ , രാജൻ.കെ, കുമാരൻ വൈദ്യർ, പി.കെ ഗോപാലകൃഷ്ണൻ, പ്രജീഷ്.കെ, രാജേഷ് കുമാർ, സജീഷ് കാട്ടുപറമ്പത്ത്, ശ്രീജിത്ത് സി.കെ, പ്രജീഷ് കെ, മോനിഷ്.ടി, സംസ്ഥാന സെക്രട്ടറി പി.കെ രാജീവൻ, സംസ്ഥാന സെക്രട്ടറി പി.കെ രാജീവൻ പ്രസംഗിച്ചു.