കോഴിക്കോട്: ഗണേശോത്സവ ട്രസ്റ്റിന്റെയും ശിവസേനയുടെയും സംയുക്താഭിമുഖ്യത്തിൽ "ഗണേശോത്സവം" നാളെ മുതൽ 11 വരെ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിഗ്രഹ നിമഞ്ജന ഘോഷയാത്ര 11ന് വെെകീട്ട് 4 മണിക്ക് തളിക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച് തൊടിയിൽ ശ്രീ ഭഗവതി ക്ഷേത്രത്തിന് മുൻവശം സമാപിക്കും. തുടർന്ന് ഗണേശ വിഗ്രഹങ്ങൾ തൊടിയിൽ ശ്രീ ഭഗവതി ക്ഷേത്ര മുൻവശത്തെ ആറാട്ടുകടവിൽ നിമഞ്ജനം ചെയ്യും. നാളെ രാവിലെ 7 മണിക്ക് നേത്രോന്മീലനം സ്വാമി വിവേകാമൃതാനന്ദപുരി നിർവഹിക്കും. വാർത്താസമ്മേളനത്തിൽ ഗണേശോത്സവ ട്രസ്റ്റ് ചെയർമാൻ പത്മകുമാർ മൂഴിക്കൽ, ഉണ്ണികൃഷ്ണ മേനോൻ, ഷാജി കെ. പണിക്കർ, പ്രസന്നകുമാർ, രാജേഷ് കുമാർ ശാസ്ത്രത എന്നിവർ പങ്കെടുത്തു.