news
അധ്യാപക ദിനത്തോട് അനുബന്ധിച്ച്മുതിർന്ന അധ്യാപകരെ ആദരിച്ചപ്പോൾ

കുറ്റ്യാടി: അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് കെ.എസ്.എസ്.പി എ കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നരിക്കൂട്ടുംചാൽ വേ ദിക ഓഡിറ്റോറിയത്തിൽ വച്ച് മുതിർന്ന അദ്ധ്യാപകരെ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് എം.സി സതീശൻ അദ്ധ്യക്ഷത വഹിച്ചു.പ്രദ്യുമ്നൻ മുഖ്യ പ്രഭാഷണം നടത്തി. എൻസി കുമാരൻ, പി. സത്യൻ , രമേശ് ബാബു കാക്കന്നൂർ, ടി.അശോകൻ, ആരു , വി.പി നസീർ , കെ ദേവി, എൻ.സി കുഞ്ഞിരാമൻ നായർ, കെ.പി മോഹൻദാസ് ,കെ കെ രാജൻ, കെ.വി ശശി മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. എൻ.പി നാരായണി , ടി.കെ ഭാഗ്യലത , ടി.സരോജിനി എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.