വടകര: വാഹന ഗതാഗതം ദുഷ്കരമായി മാറിയ ഗ്രാമീണ റോഡുകളുടെ പരിഷ്കരണ പ്രവൃത്തിക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങളും, സർക്കാരും ഫണ്ട് അനുവദിക്കണമെന്ന് സി.പി.എം ആയഞ്ചേരി ടൗൺ വെസ്റ്റ് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ഏരിയാ കമ്മിറ്റി അംഗം ബിനു പുതുപ്പണം ഉദ്ഘാടനം ചെയ്തു. ലിബിൻ കുളമുള്ളതിൽ അദ്ധ്യക്ഷത വഹിച്ചു. പി. കുഞ്ഞിരാമൻ പതാകയുയർത്തി. പ്രജിത്ത് പി. റിപ്പോർട്ട് അവതരിപ്പിച്ചു. കെ.സോമൻ, ടി.വി. കുഞ്ഞിരാമൻ, കെ.വി ജയരാജൻ പ്രസംഗിച്ചു. സി.യം ഗോപാലൻ, ഈയ്യക്കൽ ഗോപാലൻ, അനീഷ് പി.കെ, റിജിന കെ എം , ലിനിഷ പി.കെ ചർച്ചയിൽ പങ്കെടുത്തു. പ്രജിത്തിനെ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തു.