 
മുക്കം: ഡോ.എ.പി.ജെ അബ്ദുൽകലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ 'ബസ്റ്റ് സ്കൂൾ ഓഫ് ദ ഇയർ ' അവാർഡ് മുക്കം ഹയർ സെക്കൻഡറി സ്കൂളിന് സമ്മാനിച്ചു. പാഠ്യ, പാഠ്യേതര രംഗങ്ങളിലെ മികവ്, നൂതനാശയങ്ങൾ പ്രാവർത്തികമാക്കൽ, തുടങ്ങിയവ പരിഗണിച്ചാണ് അവാർഡ്. അദ്ധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയിൽ നിന്ന് സ്കൂൾ പ്രിൻസിപ്പൽ സി. പി. ജംഷീന, പ്രധാനദ്ധ്യാപകൻ സി .എം. മനോജ്, പി.ടി.എ പ്രസിഡന്റ് കെ .പി. സുരേഷ്, അദ്ധ്യാപകരായ കെ.സുധിന, ഫൗസിയ, സാജിത, ശ്രീജ, ജിഷ്ണു ബിബിൻ, ദിൽഷാദ്, ശ്രീരാജ്, അംജദ് എന്നിവർ അവാർഡ് ഏറ്റുവാങ്ങി.