വേളം: സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് ഗവ. ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കുള്ള മെഡിക്കൽ ക്യാമ്പ് പൂളക്കൂലിൽ നടന്നു. നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, വേളം ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു ക്യാമ്പ്. വേളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബാബു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കിണറുള്ളത്തിൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. മർമ്മവിഭാഗം, അസ്ഥിരോഗവിഭാഗം, നേത്രരോഗവിഭാഗം, പഞ്ചകർമ്മ എന്നീ വിഭാഗങ്ങളിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ക്യാമ്പിൽ രോഗികളെ പരിശോധിച്ചു. ഡോക്ടർമാരായ. ടി.പി ശ്രുതി, വി.പി സജിത്ത്, കെ.അനീഷ് കുമാർ, പി.ടി രേഷ്മ , അഞ്ജു എന്നിവർ നേതൃത്വം നൽകി.