news
അഡ്വ.പി.ഗവാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

കുറ്റ്യാടി: മാലിന്യമുക്ത നവകേരളം രണ്ടാംഘട്ട പദ്ധതി പ്രവർത്തനത്തിന്റെ ഭാഗമായി കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മ സേനാംഗങ്ങളുടെയും യുവജനങ്ങളെയും പങ്കെടുപ്പിച്ച് മൊകേരി കോളേജിൽ യൂത്ത് മീറ്റ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.പി ഗവാസ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.റീത്ത അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.വിജിലേഷ്, പ്രിൻസിപ്പൽ കെ.കെ അശ്റഫ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ റീന സുരേഷ്, ഹേമ മോഹൻ, സി.പി. സജിത, ഗ്രാമ പഞ്ചായത്ത് അംഗം എ.രജീഷ്, കെ.പ്രകാശൻ, ദീപ, വിജിഷ പ്രസംഗിച്ചു. ഗാന്ധിജിയുടെ ജന്മദിനത്തിൽ മൊകേരി ടൗൺ ശുചീകരിക്കാൻ യോഗം തീരുമാനമെടുത്തു.