
മേപ്പയ്യൂർ: ഇക്കുറി പയ്യോർ മലയിൽ ഓണത്തിന് പൂക്കളമൊരുക്കാനാവശ്യമായ ചെണ്ടുമല്ലി അയിമ്പാടിപ്പാറയിൽ നിന്നെത്തും. ഹരിതകേരളം മിഷൻ, മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് സി.ഡി.എസ്, കൃഷി വകുപ്പ്, കുടുംബശ്രീ എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് പൂക്കൃഷി നടത്തിയത്. 'നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ" ക്യാമ്പയിനിന്റെ ഭാഗമായാണിത്. ഓണക്കാല വിപണിയിലേക്ക് മേപ്പയ്യൂരിന്റെ വിഷരഹിത പൂക്കൾ നൽകുകയായിരുന്നു ഉദ്ദേശം. ഓണച്ചന്തയിലൂടെയും പൂക്കൾ വിൽക്കും.
പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്സൺ ഇ.ശ്രീജയ അദ്ധ്യക്ഷത വഹിച്ചു. ഭാസ്കരൻ കൊഴുക്കല്ലൂർ, വി.പി.ബിജു, ആർ.എ.അപർണ, എസ്.സുഷേണൻ, ശ്രീലേഖ.കെ.ആർ, അർജുൻ.ടി.പി, ലീല, ഷൈനി.എ.എം, ബിന്ദു, ശ്രീകല, മനീഷ, ശോഭ.പി.എം, ഷൈനി.പി.കെ, രമ്യ, ഷൈമ എന്നിവർ സംസാരിച്ചു. സി.ഡി.എസ് മെമ്പർ നിഷ.പി.ടി സ്വാഗതവും ശാലിനി നന്ദിയും പറഞ്ഞു.