adalath
adalath

 പുതുതായി ലഭിച്ച 233 പരാതികളിൽ രണ്ടാഴ്ചയ്ക്കകം തീർപ്പ്

കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങൾ പരാതിരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശസ്വയംഭരണ മന്ത്രി എം.ബി.രാജേഷിന്റെ നേതൃത്വത്തിൽ നടക്കുന്ന രണ്ടുദിവസത്തെ കോഴിക്കോട് ജില്ലാതല അദാലത്തിന് തുടക്കമായി. അദാലത്തിൽ ഓൺലൈൻ പോർട്ടൽ മുഖേന നേരത്തേ ലഭിച്ച 690 പരാതികളിൽ 671 എണ്ണത്തിലും അനുകൂല തീർപ്പുണ്ടാക്കാനായതായി തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 97.2 ശതമാനം പരാതികളിലും അനുകൂല തീർപ്പുണ്ടാക്കാനായി. 19 പരാതികൾ നിരസിച്ചു. പുതുതായി ലഭിച്ച 233 പരാതികളിൽ തുടർപരിശോധന നടത്തി രണ്ടാഴ്ചയ്ക്കകം തീർപ്പുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

ചില പരാതികൾ സംസ്ഥാനത്തെ പൊതുവായ പ്രശ്നങ്ങൾ പരിഹരിക്കാൻ വഴി തുറന്നു. തൊഴിലുറപ്പ് പദ്ധതിയിൽ കൂടുതൽ വലുപ്പമുള്ള മിനി എം.സി.എഫ് നിർമ്മിക്കാനുള്ള അനുമതിയാണ് ഇതിലൊന്ന്. തൊഴിലുറപ്പ് പദ്ധതിയിലൂടെ നിർമ്മിക്കുന്ന മിനി എം.സി.എഫുകളുടെ സ്‌പെസിഫിക്കേഷൻ ഇനി മുതൽ തദ്ദേശസ്ഥാപനങ്ങൾക്ക് തീരുമാനിക്കാം. തൊഴിലുറപ്പ് മിഷൻ അംഗീകരിച്ച സ്‌പെസിഫിക്കേഷനിൽ നിർമ്മിക്കുന്നവ ചെറുതാണെന്നും കൂടുതൽ വലുപ്പമുള്ളവ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മൂടാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ശ്രീകുമാർ നൽകിയ പരാതിയിലാണ് തീരുമാനം. ഇത് സംബന്ധിച്ച് പൊതുനിർദ്ദേശം സർക്കാർ പുറപ്പെടുവിക്കുമെന്നും മന്ത്രി പറഞ്ഞു.

നടൻ വിജിലേഷിന്റെ വീടിന് ഒക്യുപ്പേഷൻ സർട്ടിഫിക്കറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട പരാതിക്കും അദാലത്തിൽ പരിഹാരം കണ്ടെത്താനായി. അരിക്കുളം പഞ്ചായത്തിലെ രണ്ടാം വാർഡിൽ വിജിലേഷ് പുതുതായി നിർമ്മിച്ച 188.51 ച. മീറ്ററുള്ള വീടുമായി ബന്ധപ്പെട്ടായിരുന്നു പരാതി. വീടിന്റെ സമീപത്തെ ഇടവഴിയുമായി കെട്ടിടത്തിന് ഒന്നര മീറ്റർ അകലമില്ലെന്ന കാരണത്താൽ അപേക്ഷ നിരസിക്കപ്പെടുകയായിരുന്നു. എന്നാൽ ഒരു വശം അടഞ്ഞതും 75 മീറ്ററിൽ കുറഞ്ഞ നീളമുള്ളതുമായ തെരുവുകളുടെ അതിരിലുള്ള പ്ലോട്ടുകളിൽ നിർമ്മിക്കുന്ന കെട്ടിടങ്ങളാണെങ്കിൽ നിബന്ധനകൾക്കു വിധേയമായി അകലം ഒരു മീറ്ററാക്കി കുറയ്ക്കാനുള്ള തീരുമാനം ചട്ടഭേദഗതിയിലൂടെ കൈക്കൊണ്ടാണ് പ്രശ്നം പരിഹരിച്ചത്. ഇതിന്റെയടിസ്ഥാനത്തിൽ പരാതി ഉന്നയിച്ച് അരമണിക്കൂറിനകം വിജിലേഷിന് അദാലത്തിൽ വച്ചു തന്നെ ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് നൽകാനായതായും മന്ത്രി പറഞ്ഞു. അഹമ്മദ് ദേവർകോവിൽ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, എൽ.എസ്.ജി.ഡി അർബൻ ഡയറക്ടർ സൂരജ് ഷാജി, റൂറൽ ഡയറക്ടർ ദിനേശൻ ചെറുവാട്ടിൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

കു​ടി​വെ​ള്ള​പ​ദ്ധ​തി​ക്ക് ​ചെ​ല​വാ​യ​ ​തു​ക​ ​അ​നു​വ​ദി​ച്ച് ​മ​ന്ത്രി
ചെ​ക്കോ​ട്ടി​യു​ടെ​ ​കി​ട​പ്പാ​ടം​ ​പ​ണ​യ​ത്തി​ലാ​കി​ല്ല

കോ​ഴി​ക്കോ​ട്:​ ​ചെ​ക്കോ​ട്ടി​ക്ക് ​ഇ​നി​ ​സ്വ​സ്ഥ​മാ​യു​റ​ങ്ങാം.​ ​കി​ട​പ്പാ​ടം​ ​ന​ഷ്ട​മാ​വി​ല്ല.​ ​മേ​പ്പ​യ്യൂ​ർ​ ​അ​മ്പാ​ട്ടു​മ്മ​ൽ​ ​ചെ​ക്കോ​ട്ടി​ക്ക് ​പ​ഞ്ചാ​യ​ത്തി​നാ​യി​ ​നി​ർ​മ്മി​ച്ച​ ​കു​ടി​വെ​ള്ള​ ​പ​ദ്ധ​തി​യു​ടെ​ ​ബി​ൽ​ ​തു​ക​ ​കി​ട്ടാ​ത്ത​തി​നാ​ൽ​ ​കി​ട​പ്പാ​ടം​ ​പ​ണ​യ​ത്തി​ലാ​കു​മെ​ന്ന​ ​സാ​ഹ​ച​ര്യ​മാ​യി​രു​ന്നു.​ ​കു​ടി​വെ​ള്ള​ ​പ​ദ്ധ​തി​ക്കാ​യി​ ​ചെ​ല​വാ​യ​ ​തു​ക​ ​പ​ലി​ശ​യു​ൾ​പ്പ​ടെ​ ​ന​ൽ​ക​ണ​മെ​ന്ന് ​മ​ന്ത്രി​ ​എം.​ബി​ ​രാ​ജേ​ഷ് ​അ​ദാ​ല​ത്തി​ൽ​ ​ഉ​ത്ത​ര​വി​ട്ട​തോ​ടെ​ ​ചെ​ക്കോ​ട്ടി​ ​ഏ​റെ​ ​സ​ന്തോ​ഷ​ത്തി​ലാ​ണ്.​ ​വി​ഷ​യ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പ​ഞ്ചാ​യ​ത്തി​ൽ​ ​ക​യ​റി​യി​റ​ങ്ങി​യെ​ങ്കി​ലും​ ​നി​രാ​ശ​യാ​യി​രു​ന്നു​ ​ഫ​ലം.​ ​തു​ട​ർ​ന്നാ​ണ് ​പ​രാ​തി​യു​മാ​യി​ ​അ​ദാ​ല​ത്തി​ലെ​ത്തി​യ​ത്.
ഫൈ​ന​ൽ​ ​മെ​ഷ​ർ​മെ​ന്റ് ​കൃ​ത്യ​മാ​യി​ ​ചെ​യ്യാ​തെ,​ ​തു​ക​ ​വൈ​കാ​ൻ​ ​കാ​ര​ണ​ക്കാ​ര​നാ​യ​ ​ഉ​ദ്യോ​ഗ​സ്ഥ​നി​ൽ​ ​നി​ന്നും​ ​പ​ലി​ശ​ ​തു​ക​ ​ഈ​ടാ​ക്ക​ണം.​ ​മൂ​ല്യ​നി​ർ​ണ​യം​ ​ന​ട​ത്തി​ ​ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ​ ​തു​ക​ ​ന​ൽ​ക​ണ​മെ​ന്നും​ ​മ​ന്ത്രി​യു​ടെ​ ​നി​ർ​ദ്ദേ​ശ​മു​ണ്ട്.
2009​-10​ ​ൽ​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​അ​മ്പാ​ട്ടു​മ്മ​ൽ​ ​കോ​ള​നി​ ​കു​ടി​വെ​ള്ള​ ​പ​ദ്ധ​തി​യു​ടെ​ ​ഗു​ണ​ഭോ​ക്തൃ​ ​ക​മ്മി​റ്റി​ ​ക​ൺ​വീ​ന​റാ​യി​രു​ന്നു​ ​ചെ​ക്കോ​ട്ടി.​ ​കു​ടി​വെ​ള്ള​ ​പ​ദ്ധ​തി​ ​പൂ​ർ​ത്തീ​ക​രി​ച്ച​തോ​ടെ​ ​ചെ​ല​വാ​യ​ ​തു​ക​യു​ടെ​ ​കു​ടി​ശ്ശി​ക​യാ​യ​ 77,869​ ​രൂ​പ​ ​ചെ​ക്കോ​ട്ടി​ക്ക് ​ല​ഭി​ച്ചി​രു​ന്നി​ല്ല.​ ​വ​ര​വ് ​ചെ​ല​വ് ​ഉ​ൾ​പ്പ​ടെ​ ​ക​ണ​ക്കു​ക​ൾ​ ​സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും​ ​അ​ന്ന​ത്തെ​ ​അ​സി.​എ​ക്സി​ക്യൂ​ട്ടീ​വ് ​എ​ൻ​ജി​നി​യ​ർ​ ​ചെ​ക്ക്‌​മെ​ഷ​ർ​ ​ചെ​യ്തി​ല്ലെ​ന്ന​ ​കാ​ര​ണ​ത്താ​ൽ​ ​തു​ക​ ​ല​ഭി​ക്കാ​തെ​ ​പോ​വു​ക​യാ​യി​രു​ന്നു.​ 14​ ​വ​ർ​ഷ​മാ​യി​ ​പ​ഞ്ചാ​യ​ത്ത് ​ഓ​ഫീ​സി​ൽ​ ​ചെ​ക്കോ​ട്ടി​ ​പ​രാ​തി​യു​മാ​യി​ ​ക​യ​റി​യി​റ​ങ്ങി​യെ​ങ്കി​ലും​ ​നി​രാ​ശ​യാ​യി​രു​ന്നു​ ​ഫ​ലം.
പ​രാ​തി​ ​കേ​ട്ട​ ​മ​ന്ത്രി,​ ​അ​ദ്ദേ​ഹ​ത്തി​ന് ​കി​ട്ടാ​നു​ള്ള​ ​തു​ക​യും​ ​അ​തി​ന്റെ​ ​പ​ലി​ശ​യും​ ​ന​ൽ​കാ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​അ​സി.​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​എ​ൻ​ജി​നീ​യ​ർ​ ​ചെ​ക്ക് ​മെ​ഷ​ർ​മെ​ന്റ് ​ചെ​യ്യാ​ത്ത​താ​ണ് ​തു​ക​ ​അ​നു​വ​ദി​ക്കു​ന്ന​തി​ന് ​ത​ട​സ​മാ​യ​തെ​ന്ന് ​അ​ദാ​ല​ത്ത് ​വി​ല​യി​രു​ത്തി.​ ​ല​ഭി​ക്കാ​നു​ള്ള​ ​തു​ക​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​അ​നു​വ​ദി​ക്ക​ണം.14​ ​വ​ർ​ഷ​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​കു​ടി​വെ​ള്ള​ ​പ​ദ്ധ​തി​യി​ലൂ​ടെ​ 40​ ​കു​ടും​ബ​ങ്ങ​ൾ​ക്ക് ​ഇ​പ്പോ​ഴും​ ​കു​ടി​വെ​ള്ളം​ ​ല​ഭി​ക്കു​ന്നു​ണ്ട്.

ദിയ അഷ്‌റഫിന് ആശ്വാസം; ചികിത്സാ ചെലവിലേക്ക് രണ്ടുലക്ഷം

കോഴിക്കോട്: കേരളോത്സവം പഞ്ചഗുസ്തി മത്സരത്തിനിടെ കൈമുട്ടിന് പരുക്കേറ്റ ദിയ അഷ്‌റഫിന് ആശ്വാസമായി തദ്ദേശ അദാലത്ത്. ദിയയ്ക്ക് ചികിത്സ ചെലവുകൾ അനുവദിക്കുന്നതിന് പുറമെ അധിക ധനസഹായമായി രണ്ടു ലക്ഷം നൽകാൻ തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷ് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് അധികൃതർക്ക് നിർദ്ദേശം നൽകി.

കോഴിക്കോട് നടന്ന തദ്ദേശ അദാലത്തിൽ മന്ത്രിക്ക് മുന്നിൽ അർഹമായ ധനസഹായം നൽകണമെന്ന അപേക്ഷയുമായി മാതാവിനൊപ്പം എത്തിയതായിരുന്നു കുന്ദമംഗലം വരിക്കോളി മീത്തൽ ദിയ അഷ്‌റഫ്. ഇവരുടെ അപേക്ഷ പരിശോധിച്ച മന്ത്രി കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമായി നേരിട്ടും, പഞ്ചായത്ത് പ്രസിഡന്റുമായും വൈസ് പ്രസിഡന്റുമായും ഫോണിലും സംസാരിച്ചു. ദിയയുടെ കൈമുട്ടിന്റെ ചികിത്സാചെലവുകളുടെ ബില്ലുകൾ ഹാജരാക്കുന്ന മുറയ്ക്ക് ചെലവായ തുകയും അധിക ധനസഹായമായി രണ്ട് ലക്ഷം രൂപ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും അനുവദിക്കാനുമുള്ള നിർദേശമാണ് മന്ത്രി നൽകിയത്.

കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് 2022 ൽ സംഘടിപ്പിച്ച കേരളോത്സവം പരിപാടിക്കിടെയായിരുന്നു ദിയയുടെ വലത് കൈ മുട്ടിന് പരുക്കേറ്റത്. കൈയുടെ ചലന ശേഷി നഷ്ടപ്പെട്ടതിനെ തുടർന്ന് സർജറിക്ക് ഉൾപ്പടെ വിധേയമായിരുന്നു. ജില്ലാ, സംസ്ഥാന തലങ്ങളിൽ മത്സരിച്ച കായികതാരവും എൻസിസി കേഡറ്റും ആയിരുന്നു ദിയ.