വടകര: സോഷ്യലിസ്റ്റും ആദ്യ വടകര എം.പി.യുമായിരുന്ന ഡോ.കെ.ബി മേനോന്റെ 57-ാം ചരമവാർഷികത്തിൽ ആർ.ജെ.ഡി വടകര മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ അനുസ്മരിച്ചു. അനുസ്മരണ പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ സി. വിനോദൻ അദ്ധ്യക്ഷത വഹിച്ചു. ക്വിറ്റ് ഇന്ത്യാ വിപ്ലവത്തിന്റെ ശില്പിയായിരുന്നു ഡോ.കെ.ബി മേനോനെന്ന് മനയത്ത് ചന്ദ്രൻ പറഞ്ഞു. എടയത്ത് ശ്രീധരൻ, വിമല കളത്തിൽ, പി.പി രാജൻ, സി. കുമാരൻ , കെ.കെ. വനജ. മഹേഷ് ബാബു എൻ.പി.എം. സതി പ്രസംഗിച്ചു. പ്രസാദ് വിലങ്ങിൽ സ്വാഗതവും രാജൻ പറമ്പത്ത് നന്ദിയും പറഞ്ഞു.