photo

ബാലുശ്ശേരി: കാട്ടുപന്നിയുടെ ആക്രമണത്തിൽ മൂലാട് സ്വദേശി മാതേടത്തു സുധാകരന് (62) ഗുരുതര പരിക്ക്. രാവിലെ ജോലിസ്ഥലത്തേക്ക് ബൈക്കിൽ പോകുന്നതിനിടെ മൂലാട് മങ്ങരമീത്തലിൽ നിന്ന് കാട്ടുപന്നി റോഡിനു കുറുകെ ചാടി ബൈക്ക് മറിച്ചിട്ട് കാലിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കാലിന്റെ രണ്ട് വിരലുകൾ പൊട്ടുകയും ഞരമ്പിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം അതിരൂക്ഷമാണ്. കർഷകർക്ക് കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥ. ജനങ്ങളെ ഉപദ്രവിക്കലും പതിവാണ്. അധികൃതരുടെ അടിയന്തര ശ്രദ്ധ ഇതിലുണ്ടാകണമെന്ന് കർഷകസംഘം മൂലാട് സ്കൂൾ യൂണിറ്റ് ആവശ്യപ്പെട്ടു.