
കോഴിക്കോട്: ഓണക്കാലത്ത് ട്രെയിനുകളിലെ തിരക്ക് കണക്കിലെടുത്ത് അധിക കോച്ചുകൾ അനുവദിച്ച് ദക്ഷിണ റെയിൽവേ. നാല് ട്രെയിനുകളിലാണ് അധിക കോച്ചുകൾ അനുവദിച്ചിരിക്കുന്നത്.
അധിക കോച്ച് അനുവദിച്ച ട്രെയിനുകൾ
1. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്‌സ്‌പ്രസ് (12076): 1 ചെയർ കാർ കോച്ച്- 9 വരെ
2. കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്‌പ്രസ് (12075): 1 ചെയർ കാർ കോച്ച്- 9 വരെ
3. തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി എക്‌സ്‌പ്രസ് (12082): 1 ചെയർ കാർ കോച്ച്- 9 വരെ
4. കണ്ണൂർ- തിരുവനന്തപുരം ജനശതാബ്ദി എക്‌സ്‌പ്രസ് (12081): 1 ചെയർ കാർ കോച്ച്- 10 വരെ
സ്‌പെഷ്യൽ സർവീസുകളും
ഓണക്കാലത്ത് പത്ത് സ്‌പെഷ്യൽ സർവീസുകളാണ് ഷൊർണൂർ, കണ്ണൂർ, കൊല്ലം, കൊച്ചുവേളി നഗരങ്ങളെ ബന്ധിപ്പിച്ച് ദക്ഷിണ റെയിൽവേ നടത്തുന്നത്. ഗോവ, മംഗളൂരു, വേളാങ്കണ്ണി, ബംഗളൂരു, വിശാഖപട്ടണം, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഉത്സവകാല ട്രെയിനുകളുണ്ട്. ബംഗളൂരുവിൽ നിന്നുള്ള എറണാകുളം ജംഗ്ഷൻ- യെലഹങ്ക (06101/02), ഗോവയിൽ നിന്ന് പാലക്കാട് വഴിയുള്ള മഡ്‌ഗാവ് ജംഗ്ഷൻ- വേളാങ്കണ്ണി (01007/08) സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ് ഇന്നലെ അവസാനിപ്പിച്ചു. ചിലത് നവംബർ വരെ സർവീസ് നടത്തുമെന്നതിനാൽ ഓണത്തിനു ശേഷമുള്ള യാത്രാത്തിരക്കിന് പരിഹാരമാകും. ഓണം സ്‌പെഷ്യൽ ട്രെയിനുകളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗും ആരംഭിച്ചു.
സ്‌പെഷ്യൽ ട്രെയിനുകൾ, സർവീസ് തീയതി ക്രമത്തിൽ
1. ഷൊർണൂർ ജംഗ്ഷൻ- കണ്ണൂർ: ഒക്ടോബർ 31വരെ
2. മംഗളൂരു ജംഗ്ഷൻ- കൊച്ചുവേളി: 29 വരെ
3. മംഗളൂരു ജംഗ്ഷൻ- കൊല്ലം ജംഗ്ഷൻ: 24 വരെ
4. കൊച്ചുവേളി- ഷാലിമാർ: ഡിസംബർ 2വരെ
5. എറണാകുളം ജംഗ്ഷൻ-പാട്‌ന: ഡിസംബർ 2വരെ
6. കൊച്ചുവേളി- എസ്.എം.വി.ടി ബംഗളൂരു: 25വരെ
9. ബംഗളൂരു- കൊച്ചുവേളി: 18വരെ
10. വിശാഖപട്ടണം- കൊല്ലം ജംഗ്ഷൻ: നവംബർ 28വരെ