news

കുറ്റ്യാടി: മൊകേരി വീ വൺ റസിഡന്റ്സ് അസോസിയേഷനും നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷനും സംയുക്തമായി നടപ്പിലാക്കുന്ന ജൈവഗ്രാമം പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ ജൈവകർഷകർക്ക് അൻപത് ശതമാനം സബ്സിഡിയിൽ ജൈവ വളം വിതരണം ചെയ്തു. കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.റീത്ത ഉദ്ഘാടനം ചെയ്തു. മുതിർന്ന കർഷകൻ കൃഷ്ണൻ വേപ്ര വളം ഏറ്റുവാങ്ങി. വി.വൺ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എ.സി.കുഞ്ഞബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. വി.പി.കെ.കുഞ്ഞബ്ദുള്ള, പി.ടി.ഭാസ്കരൻ, കെ.പി.ബാബു, വി.പി.ബഷീർ, പി.അശ്റഫ്, ടി.ടി.മൊയ്തു, ഒ.പി.റഫീഖ് എന്നിവർ സംസാരിച്ചു. കർഷകർ, ചെറുകിട കർഷകർ, അടുക്കളത്തോട്ടം ചെയ്യുന്നവർ എന്നിവരെ ഉൾപ്പെടുത്തി ക്ലസ്റ്റർ രൂപീകരിച്ച് നടപ്പാക്കുന്ന അതിവിപുലമായ പദ്ധതിയാണ് ജൈവഗ്രാമമെന്ന് ഭാരവാഹികൾ പറഞ്ഞു.