photo

ബാലുശ്ശേരി: പൊലീസിലെ ക്രിമിനൽ വത്കരണത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി പൊലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു. ദേശീയ സെക്രട്ടറി സാജിദ് നടുവണ്ണൂർ ഉദ്ഘാടനം ചെയ്തു. കേരള പൊലീസിനെതിരെ ഉയർന്നുവരുന്ന ആരോപണങ്ങൾ പൊലീസിന്റെ വിശ്വാസ്യത തകർത്തെന്നും ആഭ്യന്തരവകുപ്പിന്റെ തലവൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനമൊഴിയാൻ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി.എച്ച്.ഷമീർ അദ്ധ്യക്ഷത വഹിച്ചു. സാജിദ് കോറോത്ത്, നിസാർ ചേലേരി, സിറാജ് ചിറ്റേടത്ത്, എം.കെ.അബ്ദുസമദ്, സൈഫുള്ള പാലോളി, സി.കെ.ഷക്കീർ, ഫസൽ കൂനഞ്ചേരി, നൗഫൽ തലയാട്, തസ്ലി കാവിൽ, ഫൈസൽ ഏരോത്ത്, ഷാബിൽ എടത്തിൽ തുടങ്ങിയവർ സംസാരിച്ചു.