sathi

ബേപ്പൂർ: ബി.സി റോഡിലെ മിനി സ്റ്റേഡിയം വികസന വിഷയത്തിൽ കോർപ്പറേഷൻ അനാസ്ഥ ആരോപിച്ച് ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ഫുട്ബാൾ ടൂർണമെന്റ് ഇന്ന് രാവിലെ 8.30ന് മിനി സ്റ്റേഡിയത്തിൽ നടക്കും. ബേപ്പൂരിലെ ഫുട്ബാൾ താരങ്ങൾ പങ്കെടുക്കും. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എം.നിയാസ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാജീവൻ തിരുവച്ചിറ, വിവിധ മണ്ഡലം, ഡി.സി.സി ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. സ്റ്റേഡിയത്തിന്റെ വികസന പദ്ധതികൾ നടപ്പിലാക്കുന്നതിന് മുന്നോടിയായി മന്ത്രി പി.എ.മുഹമ്മദ് റിയാസും ഇന്ന് രാവിലെ 7.30ന് സ്റ്റേഡിയം സന്ദർശിക്കും.