
പാറക്കടവ്: ചെക്യാട് ഗ്രാമപഞ്ചായത്ത് ആയുർവേദ, ഹോമിയോ ഡിസ്പെൻസറികളുടെയും നാഷണൽ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ വയോജനങ്ങൾക്കുള്ള മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചെക്യാട് കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല കുട്ട്യാപ്പണ്ടി അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ ടി.കെ.ഖാലിദ്, വി.കെ.അബൂബക്കർ, മഫീദ സലീം, ഷൈനി.കെ.ടി.കെ, പഞ്ചായത്ത് വയോജന സഭ പ്രസിഡന്റ് അബ്ദുള്ള വല്ലം കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു. ഡോക്ടർമാരായ ഷിവാന ദാസ്.ടി, മുംതാസ്.എം.കെ, ലതിക, ഭവ്യ എന്നിവർ രോഗികളെ പരിശോധിച്ച് മരുന്നും ആവശ്യമായ നിർദ്ദേശങ്ങളും നൽകി.
ഡോക്ടർ മുംതാസ് ആരോഗ്യ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.