1

കോഴിക്കോട്: രാഷ്ട്രനിർമാണമെന്ന വലിയൊരുലക്ഷ്യം മുന്നിൽ കണ്ടാണ് രാജ്യത്ത് ബി.ജെ.പി മെമ്പർഷിപ്പ് ക്യാംപയിന് തുടക്കമിട്ടതെന്ന് കേന്ദ്രസഹമന്ത്രി ജോർജ്ജ് കുര്യൻ. പാർട്ടി വളർത്തുന്നതും അധികാരത്തിൽ വരുന്നതും ആ ലക്ഷ്യം മുന്നിൽ കണ്ടാണ്. വരുംതലമുറ വികസിതാരാഷ്ട്രത്ത് ജിവിക്കണമെന്നതാണ് ലക്ഷ്യം. ആ ലക്ഷ്യമാണ് പുതുതായി പാർട്ടിയിൽ ചേരുന്നവർ ഉൾക്കൊള്ളേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മെമ്പർഷിപ്പ് കാംപയിന്റെ ഭാഗമായി പുതുതായി പാർട്ടിയിൽ ചേർന്നവർക്ക് കോഴിക്കോട് മാരാർജി ഭവനിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ.ഈശ്വര വർമ്മ, ഡോ.ബെന്നി ജോസഫ്, ഡോ.സൂസൻ തോമസ്, റോണി ജോൺ,എം.ഇ.ജോസഫ് എന്നിവരാണ് പുതുതായി പാർട്ടിയിൽ ചേർന്നത്. ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ.കൃഷ്ണദാസ്, എൻ.പി.രാധാകൃഷ്ണൻ, ഇ.പ്രശാന്ത് കുമാർ, കെ.നാരായണൻ, എം.മോഹനൻ, ഷേക്ക് ഷാഹിദ് എന്നിവർ പങ്കെടുത്തു.