
നാദാപുരം: പഞ്ചായത്ത് 9-ാം വാർഡ് മെമ്പർ എം.സി.സുബൈറിന്റെ നേതൃത്വത്തിൽ വാർഡിൽ നടപ്പാക്കുന്ന ആശ്വാസ് പദ്ധതി പ്രകാരമുള്ള നാലാംഘട്ട സൗജന്യ മരുന്ന് വിതരണോദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി.ഗവാസ് നിർവഹിച്ചു. വാർഡ് കൺവീനർ സലീം.കെ.ടി.കെ മരുന്നുകൾ ഏറ്റുവാങ്ങി. എം.സി.സുബൈർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എന്ന നിലയിലുള്ള ഔദ്യോഗിക ചുമതലകൾക്കപ്പുറം പാവങ്ങളെയും രോഗികളെയും ചേർത്തു പിടിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരവും ശ്ലാഘനീയവുമാണെന്ന് ഗവാസ് പറഞ്ഞു. എം.കെ.അഷ്‌റഫ്, നിസാർ എടത്തിൽ, വി.ടി.കെ.മുഹമ്മദ്, ടി.കെ.മൊയ്തു, കെ.ഇബ്രാഹിം, നന്തോത്ത് മുഹമ്മദ്, സതീശൻ.എം.പി, ഇല്ലിക്കൽ കുഞ്ഞി സൂപ്പി, വി.കെ.മുജീബ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.