news

നരിപ്പറ്റ: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല സമാപന സമ്മേളനം നരിപ്പറ്റ ഗ്രാമപഞ്ചായത്ത്‌ ഹാളിൽ നടന്നു. കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി ഉദ്ഘാടനം ചെയ്തു. നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി അദ്ധ്യക്ഷത വഹിച്ചു. നേത്രരോഗവിദഗ്ദ്ധരായ ഡോ. ചിത്ര, ഡോ. വിജയൻ എന്നിവരുടെ നേതൃത്വത്തിൽ സൗജന്യ നേത്രരോഗനിർണയ ക്യാമ്പ്, ആരോഗ്യബോധവത്കരണ ക്ലാസ്, പോസ്റ്റർ പ്രദർശനം, ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിച്ചു. നേത്രദാന സമ്മതപ്രഖ്യാപനം നടത്തിയ 18 ആശാപ്രവർത്തകരെ ചടങ്ങിൽ അഭിനന്ദിച്ചു. ഡോ. എൻ.രാജേന്ദ്രൻ, ഡോ. ലതിക.വി.ആർ, ഡോ. ഷാജി.സി.കെ, ഷാജു ടോം പ്ലാക്കൽ, ഡോ. ഷാരോൺ.എം.എസ്, എൻ.റോയ് റോജസ്, ഡോ. മുഹ്സിൻ.കെ.ടി, എ.ടി.ശിവദാസൻ, ശരീഫ്.എം എന്നിവർ സംസാരിച്ചു. എം.എസ്.സന്തോഷ്‌കുമാർ നന്ദി പറഞ്ഞു.