p

കോഴിക്കോട്: റിയൽ എസ്‌റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരെന്ന മാമിയുടെ തിരോധാനത്തിൽ എ.ഡി.ജി.പി. അജിത് കുമാറിന് ഒളിഞ്ഞും തെളിഞ്ഞും പങ്കുണ്ടെന്ന് നിലമ്പൂർ എം.എൽ.എ. പി.വി.അൻവർ ആരോപിച്ചു. കോഴിക്കോട് വെള്ളിമാട്കുന്നിൽ മാമിയുടെ വീട്ടിലെത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാമിയുടെ തിരോധാനത്തിൽ എം.ആർ. അജിത് കുമാറിന്റെ കറുത്ത കൈകളാമെന്നതിന് തെളിവുകളുണ്ട്. അത് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. അജിത്കുമാർ അവധിയിൽ പോകുന്നത് തെളിവുകൾ നശിപ്പിക്കാനാണ്. സുജിത് ദാസിന്റെ ഗതി അയാൾക്കും വരും. ഇപ്പോൾ ഉദ്യോഗസ്ഥർ സത്യസന്ധമായി അന്വേഷണം നടത്തിയാൽ അദ്ദേഹം നൊട്ടോറിയസ് ക്രിമിനലാണെന്ന് കേരളം കണ്ടിരിക്കുമെന്നും അൻവർ പറഞ്ഞു.

സുജിത് ദാസും അജിത് കുമാറും ഒരച്ഛന്റെ രണ്ടുമക്കളാണ്. അജിത് കുമാർ ഏട്ടനാണ്. കള്ളനൊപ്പം കക്കുകയും പിന്നെ ഛർദിക്കുകയും ചെയ്ത ടീമുകളാണ്. മാമിയെ കാണാതായിട്ട് ഒരു കൊല്ലത്തോളമായി. ഒരു സൂചനയുമില്ല. കൊല്ലപ്പെട്ടിട്ടുണ്ടോയെന്ന് ഇപ്പോഴും സംശയിക്കുന്നതായി അൻവ‌ർ പറഞ്ഞു.

രാഷ്ട്രീയ വിഷയങ്ങളിൽ ഇനി അഭിപ്രായം പറയില്ലെന്നും താൻ ഉന്നയിച്ച കേസുകളിൽ അന്വേഷണ ഏജൻസിയെ സഹായിക്കുന്ന തെളിവുകൾ നൽകുന്നവരുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനം മാത്രമേ വരുംദിവസങ്ങളിൽ പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നും വ്യക്തമാക്കി.

മാ​മി​യു​ടെ​ ​തി​രോ​ധാ​നം:
കു​ടും​ബ​ത്തി​ന് ​ഒ​പ്പം
പോ​രാ​ടാ​ൻ​ ​അ​ൻ​വർ

കോ​ഴി​ക്കോ​ട്:​ ​കോ​ഴി​ക്കോ​ട് ​റി​യ​ൽ​ ​എ​സ്റ്റേ​റ്റ് ​ബി​സി​ന​സു​കാ​ര​ൻ​ ​മാ​മി​ ​എ​ന്ന​ ​മു​ഹ​മ്മ​ദ് ​ആ​ട്ടൂ​രി​ന്റെ​ ​തി​രോ​ധാ​ന​ ​കേ​സ് ​ക്രൈം​ബ്രാ​ഞ്ചി​ന് ​കൈ​മാ​റി​യ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്പി.​വി​ ​അ​ൻ​വ​ർ​ ​എം.​എ​ൽ.​എ​ ​ഇ​ന്ന​ലെ​ ​കു​ടും​ബ​ത്തെ​ ​സ​ന്ദ​ർ​ശി​ച്ച് ​പി​ന്തു​ണ​ ​അ​റി​യി​ച്ച​ത്.​ ​എ.​ഡി.​ജി.​പി​ ​എം.​ആ​ർ.​അ​ജി​ത് ​കു​മാ​റി​നെ​തി​രെ​ ​പി.​വി​ ​അ​ൻ​വ​ർ​ ​എം.​എ​ൽ.​എ​ ​ആ​രോ​പ​ണം​ ​ഉ​ന്ന​യി​ച്ച​തോ​ടെ​യാ​ണ് ​ഇ​ഴ​ഞ്ഞു​നീ​ങ്ങി​യ​ ​അ​ന്വേ​ഷ​ണം​ ​ക്രൈം​ബ്രാ​ഞ്ചി​ന് ​കെെ​മാ​റി​യ​ത്.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ 11​ ​മ​ണി​യോ​ടെ​ ​വെ​ള്ളി​മാ​ട്കു​ന്നി​ലെ​ ​മാ​മി​യു​ടെ​ ​വീ​ട്ടി​ലെ​ത്തി​യ​ ​അ​ൻ​വ​ർ​ ​അ​ന്വേ​ഷ​ണ​ത്തി​ന്റെ​ ​എ​ല്ലാ​ ​ഘ​ട്ട​ത്തി​ലും​ ​കൂ​ടെ​യു​ണ്ടാ​കു​മെ​ന്ന് ​കു​ടും​ബ​ത്തി​ന് ​ഉ​റ​പ്പ് ​ന​ൽ​കി.
കു​ടും​ബം​ ​പു​തി​യ​ ​പ​രാ​തി​ ​ന​ൽ​കാ​നു​ള്ള​ ​ഒ​രു​ക്ക​ത്തി​ലാ​ണ്.​ ​കു​ടും​ബ​ത്തി​ന്റെ​ ​പ​രാ​തി​ക​ൾ​ ​തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ട്ട​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​മൂ​ത്ത​ ​മ​ക​ൾ​ ​അ​ദീ​ബ​ ​നെെ​ന​ ​പു​തി​യ​ ​പ​രാ​തി​ ​കോ​ഴി​ക്കോ​ട് ​ക്രൈം​ബ്രാ​ഞ്ച് ​ഐ.​ ​ജി​ ​പി.​ ​പ്ര​കാ​ശി​ന് ​സ​മ​ർ​പ്പി​ക്കു​ന്ന​തെ​ന്ന് ​അ​ൻ​വ​ർ​ ​പ​റ​ഞ്ഞു.​ ​അ​ന്വേ​ഷ​ണ​ത്തിൽ
പൊ​ലീ​സ് ​വ​രു​ത്തി​യ​ ​വീ​ഴ്ച​ക​ളും​ ​ചൂ​ണ്ടി​ക്കാ​ട്ടും.
ത​ന്റെ​ ​തോ​ന്ന​ലു​ക​ളും​ ​കി​ട്ടി​യ​ ​തെ​ളി​വു​ക​ളും​ ​സൂ​ച​നാ​ത്തെ​ളി​വു​ക​ളും​ ​മു​ദ്ര​വ​ച്ച​ ​ക​വ​റി​ൽ​ ​ക്രൈം​ബ്രാ​ഞ്ച് ​ഐ.​ജി​ക്കും​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്റെ​ ​ത​ല​വ​ൻ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ഡി.​ജി.​പി​ക്കും​ ​കൈ​മാ​റും.
ത​ത്കാ​ലം​ ​സി.​ബി.​ഐ​ ​അ​ന്വേ​ഷ​ണം​ ​എ​ന്ന​ ​ആ​വ​ശ്യ​ത്തി​ൽ​ ​മു​ന്നോ​ട്ടി​ല്ലെ​ന്ന് ​ഹൈ​ക്കോ​ട​തി​യി​ൽ​ ​പ​റ​യ​ണം.​ ​സി.​ബി.​ഐ​യെ​ ​ത​ള്ളി​പ്പ​റ​യു​ക​യ​ല്ല.​ ​അ​ജി​ത് ​കു​മാ​റി​നും​ ​സം​ഘ​ത്തി​നും​ ​സി.​ബി.​ഐ.​ ​അ​ട​ക്ക​മു​ള്ള​ ​മേ​ഖ​ല​ക​ളി​ൽ​ ​വ്യ​ക്തി​പ​ര​മാ​യ​ ​ബ​ന്ധ​മു​ണ്ടെ​ന്ന് ​അ​ൻ​വ​ർ​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.​ ​മാ​മി​യു​ടെ​ ​ഭാ​ര്യ​ ​റു​ക്സാ​ന,​ ​ആ​ക്ഷ​ൻ​ ​ക​മ്മി​റ്റി​ ​ഭാ​ര​വാ​ഹി​ക​ൾ​ ​എ​ന്നി​വ​രു​മാ​യി​ ​ദീ​ർ​ഘ​നേ​രം​ ​ആ​ശ​യ​വി​നി​മ​യം​ ​ന​ട​ത്തി.​ 2023​ ​ആ​ഗ​സ്റ്റ് 22​ ​നാ​ണ് ​അ​ര​യി​ട​ത്തു​ ​പാ​ല​ത്തെ​ ​ഓ​ഫീ​സി​ൽ​ ​നി​ന്നി​റ​ങ്ങി​യ​ ​മാ​മി​യെ​ ​കാ​ണാ​താ​യ​ത്.